പണം വാങ്ങി വിവാഹ സൽക്കാരത്തിന് ഭക്ഷണം നൽകാതെ കബളിപ്പിച്ചെന്ന കേസ്: ഉദയം കാറ്ററിങ് ഉടമ വിഷ്ണു മോഹനന് ജാമ്യം

Published : Oct 13, 2026, 08:43 AM IST
udayam catering owner vishnu mohanan

Synopsis

15,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് വ്യവസ്ഥ. കർശന നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. പാലക്കുഴ കോഴിപ്പിള്ളി സ്വദേശിനി സുമംഗലാദേവിയുടെ പരാതിയിൽ കൂത്താട്ടുകുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

മൂവാറ്റുപുഴ: വിവാഹസൽക്കാരത്തിൽ ഭക്ഷണം നൽകാതെ കബളിപ്പിച്ചെന്ന കേസിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്ക് ജാമ്യം. കാഞ്ഞിരപ്പള്ളി ഉദയം ഇവന്റ്സ് ആൻഡ് കാറ്ററിങ് ഉടമ വിഷ്ണു മോഹനനാണ് കോടതി ജാമ്യം അനുവദിച്ചത്.

15,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് വ്യവസ്ഥ. കർശന നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. പാലക്കുഴ കോഴിപ്പിള്ളി സ്വദേശിനി സുമംഗലാദേവിയുടെ പരാതിയിൽ കൂത്താട്ടുകുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതിക്കാരിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ചുള്ള ഹൽദി ചടങ്ങിനും റിസപ്ഷനും ഭക്ഷണം നൽകാമെന്ന് ഏറ്റശേഷം പണം വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്. പ്രതിഭാഗത്തിന് വേണ്ടി കെഎ ഷിഫാസ് അലി ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തില്ലങ്കേരിയിൽ 20 വയസുകാരിയുടെ ആത്മഹത്യ; പേരാവൂർ ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ അതൃപ്തി, ആരോപണത്തിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന്
മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ കയറി 18കാരി വാതിലടച്ചു, തള്ളിത്തുറന്നപ്പോൾ വിദ്യാർഥിനി മരിച്ച നിലയിൽ