സ്വപ്നം കണ്ടെതെല്ലാം...! വെല്‍ക്കം ടു 'SH 83', 63 കിലോ മീറ്റ‍ർ, പുതിയ സംസ്ഥാന പാതയുടെ പേര് ഇങ്ങനെ

Published : Feb 16, 2024, 04:24 AM IST
സ്വപ്നം കണ്ടെതെല്ലാം...! വെല്‍ക്കം ടു 'SH 83',  63 കിലോ മീറ്റ‍ർ, പുതിയ സംസ്ഥാന പാതയുടെ പേര് ഇങ്ങനെ

Synopsis

അതേ സമയം കോഴിക്കോട് ബൈപ്പാസ് (പുറക്കാട്ടേരി),  മാനന്തവാടി- കുട്ട  വഴിയുള്ള 109 കി.മീ ദൂരമുള്ള 45 മീറ്റര്‍ ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുടെ വിശദവിവര റിപ്പോര്‍ട്ട് ജനുവരിയില്‍ പൂര്‍ത്തിയാവും

കോഴിക്കോട്: കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ സംസ്ഥാന പാതയുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എസ് എച്ച് 83 എന്ന പേരില്‍ 63 കി മീ ദൂരമുമുള്ളതാണ് പുതിയ പാത.  കുന്നമംഗലത്ത് നിന്ന് തുടങ്ങി എന്‍ ഐ ടി അഗസ്ത്യാമുഴി (മുക്കം), തിരുവമ്പാടി -ആനക്കാം പൊയില്‍ - 4 ലൈന്‍ ടണല്‍ റോഡ് (മറിപ്പുഴ - കള്ളാടി) വഴി മേപ്പാടി - കല്‍പറ്റ  ബൈപ്പാസിലേക്ക് ചേരുന്ന തരത്തിലാണ്. തുരങ്ക പാത കണക്ടിങ് റോഡ് ആയാണ് ഈ പുതിയ പാത അറിയപ്പെടുക. നാല് വരിയായി എട്ട് കി മീ ദൂരമുള്ള ടണല്‍ റോഡ് പൂര്‍ത്തിയാവുന്നതോടെ ഇതും 24 മീറ്ററില്‍ നാല് വരിയാക്കും.

അതേ സമയം കോഴിക്കോട് ബൈപ്പാസ് (പുറക്കാട്ടേരി),  മാനന്തവാടി- കുട്ട  വഴിയുള്ള 109 കി.മീ ദൂരമുള്ള 45 മീറ്റര്‍ ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുടെ വിശദവിവര റിപ്പോര്‍ട്ട് ജനുവരിയില്‍ പൂര്‍ത്തിയാവും. 2025 അവസാനത്തോടെ നിര്‍മ്മാണം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ചുരം രണ്ടാം വളവ് - ചിപ്പിലിത്തോട് - തളിപ്പുഴ ബൈപാസ് റോഡ് കൂടി പൂര്‍ത്തിയാല്‍ വയനാടിന്റെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം ആകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വെള്ളിമാടുകുന്ന് മുതല്‍ കുന്നമംഗലം വരെയുള്ള ഭാഗം 24 മീറ്ററില്‍ നാല് വരിയായി നിര്‍മ്മിച്ചാല്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കുന്ന മാനാഞ്ചിറ - വെള്ളിമാട്കുന്ന് നാലുവരിപ്പാതക്ക്  കുന്നമംഗലം വരെ തുടര്‍ച്ച ആവുകയും ഈ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് അഴിക്കാനും സാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒറ്റ ദിനം, 3,29,831 രൂപ 3 പൈസ ലാഭം! ആനവണ്ടി ചിരിച്ച് തുടങ്ങീട്ടാ...; മന്ത്രിയുടെ സൂപ്പർ ഐഡിയക്ക് നിറഞ്ഞ കയ്യടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്