അമ്പലത്തറയിൽ പരിശോധന, വെസ്റ്റ് ബംഗാൾ സ്വദേശിയെ കണ്ട് സംശയം തോന്നി; 74 ഗ്രാം ബ്രൗൺ ഷുഗറുമായി 32 കാരൻ പിടിയിൽ

Published : Oct 29, 2025, 06:56 PM IST
Migrant worker arrested with drugs

Synopsis

പരിശോധനയ്ക്കിടെ സംശയം തോന്നി എക്സൈസ് ഇയാളെ പിടികൂടുകയായിരുന്നു. 74 ഗ്രാം ബ്രൗൺ ഷുഗറാണ് പ്രോബിർ മണ്ഡലിൽ നിന്നും കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് എക്സൈസ്.

കിഴക്കേകോട്ട: തിരുവനന്തപുരം അമ്പലത്തറയിൽ 74 ഗ്രാം ബ്രൗൺ ഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശി പ്രോബിർ മണ്ഡൽ (32 ) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇന്ന് തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷഫീക്ക്‌. എസ് ഉം പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പരിശോധനയ്ക്കിടെ സംശയം തോന്നി എക്സൈസ് ഇയാളെ പിടികൂടുകയായിരുന്നു. പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ്‌.ഡി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബിനീഷ്.ടി.ടി, സിവിൽ എക്സൈസ് ഓഫീസർ ബിജു.വി, സൈബർ സെല്ലിലെ സിവിൽ എക്സൈസ് ഓഫീസർ നിഖിൽ എന്നിവരും പങ്കെടുത്തു.

അതിനിടെ കഴിഞ്ഞ ദിവസം കാസർഗോഡ് കുബന്നൂരിൽ വീടിനുള്ളിലും കാറിലുമായി സൂക്ഷിച്ച കഞ്ചാവുമായി മൊയ്തീൻ ഷബീർ (39) എന്നയാളെയും എക്സൈസ് പിടികൂടി. ആകെ 11.76 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ശ്രീനിവാസൻ പത്തിൽ, സി.കെ.വി സുരേഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ അജീഷ് സി, പ്രജിത്ത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, ഷിജിത്ത്.വി.വി, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ക്രിസ്റ്റിൻ.പി.എ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

കോതമംഗലത്ത് 2 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശികൾ പിടിയിലായി. ഫൈജുല്‍ ഇസ്ലാം, ഉബൈദുല്‍ ഹുസൈന്‍ എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫീസർ(ഗ്രേഡ്)മാരായ ലിബു.പി.ബി, ബാബു.എം.ടി, റസാക്ക്.കെ.എ, സോബിന്‍ ജോസ്, സിവിൽ എക്‌സൈസ് ഓഫീസർ വികാന്ത്.പി.വി, ഉബൈസ്.പി.എം എന്നിവർ ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ