
കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ പങ്കയില്‍ കുടുങ്ങിയ വല അഴിക്കാന്‍ കടലിലിറങ്ങി കാണാതായ ഇതര സംസ്ഥാനക്കാരനായ മത്സ്യതൊഴിലാളിയെ കാണാതായിട്ട് മൂന്നാം ദിനം. പശ്ചിമ ബംഗാള്‍ സൗത്ത് 24 പര്‍ഗാന ഷിബുപൂര്‍ ജില്ലയിലെ വിജയ് ദാസിന്റെ മകന്‍ കല്ലുദാസി(41)നെ യാണ് കഴിഞ്ഞ ദിവസം കാണാതായത്. താനൂരിന് പടിഞ്ഞാറ് 32 നോട്ടിക്കല്‍ മൈല്‍ പുറംകടലിലാണ് സംഭവം. കഴിഞ്ഞ ദിവസവും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. .
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ബേപ്പൂര്‍ തുറമുഖത്ത് നിന്നും പുറംകടലിലേക്ക് പുറപ്പെട്ട മാമന്‍റകത്ത് ഹനീഫയുടെ ഗെയിന്‍ -2 എന്ന ബോട്ടിലെ തൊഴിലാളിയായിരുന്നു ഇയാള്‍. ഇന്നലെ രാവിലെ മത്സ്യം പിടിക്കുന്നതിനായി കടലില്‍ വല വിരിക്കുന്നതിനിടെ ബോട്ടിന്റെ പങ്കയില്‍ കുടുങ്ങിയ വല അഴിച്ചെടുക്കുന്നതിന് വേണ്ടി കടലിലേക്ക് ചാടിയതായിരുന്നു. പങ്ക ലക്ഷ്യം വെച്ച് മുങ്ങിയ കല്ലുദാസ് പിന്നീട് പൊങ്ങി വന്നില്ല. കല്ലുദാസ് കടലില്‍ മുങ്ങിയ ഭാഗത്ത് ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഗെയിന്‍ ബോട്ടിന് സമീപത്തായുണ്ടായിരുന്ന ബോട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് കടലില്‍ ഏറെനേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ബോട്ട് ഉടമ ഫിഷറീസ് അധികൃതര്‍, കോസ്റ്റല്‍ പൊലിസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ വിവരത്തില്‍ ഇന്നും തിരച്ചില്‍ തുടര്‍ന്നെങ്കിലും കല്ലുദാസിനെ കണ്ടെത്താനായിട്ടില്ല.
Read More :
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam