വിഴിഞ്ഞത്തെ ഹോട്ടലിൽ പൊറോട്ട കഴിച്ചുകൊണ്ടിരിക്കവെ യുവാവിന് അസ്വസ്ഥത അനുഭവപ്പെട്ടു, കുഴഞ്ഞുവീണ് മരിച്ചു, കാരണമറിയാൻ പോസ്റ്റുമോർട്ടം

Published : Aug 04, 2025, 12:05 AM IST
vizhinjam police

Synopsis

കുഴഞ്ഞുവീണതോടെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. അടിമലത്തുറ സിൽവ ഹൗസിൽ മുത്തപ്പൻ (36) ആണ് മരിച്ചത്. ചപ്പാത്തിന് സമീപമുള്ള ഹോട്ടലിൽ ഉച്ചയോടെ ആഹാരം കഴിക്കാൻ വന്ന അഞ്ചംഗ സംഘത്തിലെ ഒരാളായിരുന്നു മുത്തപ്പൻ. ഹോട്ടലിൽ നിന്നും പൊറോട്ട കഴിക്കവേ പെട്ടെന്ന് അസ്വസ്ഥത തോന്നി. പിന്നാലെ കുഴഞ്ഞുവീണതോടെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: സുധ. മക്കൾ: അന്ന, റാണി.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി