തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണു; ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Jun 27, 2024, 01:17 PM IST
തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണു; ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Synopsis

മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. 

തൊടുപുഴ: ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി തടി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുള്‍ കരീം (68) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്നോടെ ഇടവെട്ടി  നടയം കൂവേക്കുന്ന് ഭാഗത്തായിരുന്നു അപകടം. 

തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നി മാറി അബ്ദുള്‍ കരീമിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം  ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കബറടക്കം ഇന്ന് രണ്ടിന് കാരിക്കോട് നൈനാർ പള്ളി കബർസ്ഥാനിൽ നടക്കും.

മഴയ്ക്കൊപ്പം ശക്തമായ കാറ്റ്, കശുമാവ് പിഴുതുവീണ് കൂര നിലംപൊത്തി; എന്തുചെയ്യുമെന്നറിയാതെ പ്രദീപും കുടുംബവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകനൊപ്പം ജോലി സ്ഥലത്തേക്ക് പോകവെ കുഴഞ്ഞ് വീണ് മരണം; 5 പേർക്ക് പുതുജീവനേകി വിജയകുമാരി, വേർപാടിന്റെ നോവിലും കുടുംബത്തിന്‍റെ നന്മ
10 ലക്ഷം വായ്പയെടുത്ത് പശുക്കളെ വാങ്ങി, എല്ലാം ചത്തൊടുങ്ങി, തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ചെയ്ത് കേരളബാങ്ക്; പൂട്ടുപൊളിച്ച് ഇടതു യുവജന സംഘടന