ശക്തമായ കാറ്റിലും മഴയിലും വിധവയുടെ ഏക ഉപജീവനമാർഗമായ കട തകർന്നു

Published : Aug 09, 2026, 02:30 PM IST
Rain Edathua

Synopsis

എടത്വയിൽ ശക്തമായ കാറ്റിലും മഴയിലും വിധവയുടെ ഉപജീവനമാർഗമായിരുന്ന കട പൂർണ്ണമായും തകർന്നു. വെള്ളപ്പൊക്ക ദുരിതത്തിനിടെയുണ്ടായ ഈ സംഭവം അമലാ ദേവിയുടെ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമാണ് ഇല്ലാതാക്കിയത്. കട പുനർനിർമ്മിച്ച് നൽകാൻ അടിയന്തര സഹായം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

എടത്വ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വിധവയുടെ ഉപജീവനമാർഗമായിരുന്ന കട തകർന്നു. തലവടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ തെക്കുംതല വീട്ടിൽ അമലാ ദേവിയുടെ എടത്വ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള കടയാണ് തകർന്നത്.

വർഷങ്ങളായി കുടുംബത്തിന്റെ ഏക വരുമാനമാർഗമായി നടത്തിയിരുന്ന കടയാണ് ശക്തമായ കാറ്റിൽ തകർന്നത്. കടയുടെ മേൽക്കൂരയും വശങ്ങളും തകർന്നതോടെ കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾക്കും നാശനഷ്ടമുണ്ടായി. ഇതോടെ കുടുംബത്തിന്റെ പ്രധാന ഉപജീവനമാർഗം പൂർണമായും നിലച്ചു.

വെള്ളപ്പൊക്ക ദുരിതത്തിനിടെയാണ് കാറ്റിലും മഴയിലും കട തകർന്നത്. സംഭവത്തെ തുടർന്ന് പ്രദേശവാസികളും ജനപ്രതിനിധികളും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കുടുംബത്തിന്റെ ദുരിതം പരിഗണിച്ച് അർഹമായ അടിയന്തര ധനസഹായവും കട പുനർനിർമിക്കുന്നതിനുള്ള സഹായവും ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ഹണ്ടർഹുഡ് ആഘോഷവുമായി റോയൽ എൻഫീൽഡ്
കോഴിക്കോട് ചികിത്സയിലിരിക്കെ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍