'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി

Published : Oct 12, 2026, 07:59 PM IST
migrant worker murder

Synopsis

മദ്യപാനം പതിവായിരുന്ന മുഹമ്മദ് മുംതാബ് മിയാന്‍ വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ ഭാര്യ റോഷന്‍ കാത്തൂണ്‍ ബിഹാര്‍ സ്വദേശിയായ ഹസന്നാന്‍ എന്ന 38കാരനുമായി അടുപ്പത്തിലായി. ഇവർ പ്ലാൻ ചെയ്ത് മുഹമ്മദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്.

തൃശൂര്‍: കുന്നംകുളം മരത്തംകോട് അതിഥി തൊഴിലാളിയെ വാടക ക്വാട്ടേര്‍ഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ബീഹാര്‍ സ്വദേശി മുഹമ്മദ് മുംതാബ് മിയാനാണ് ( 41) കൊല്ലപ്പെട്ടത്. ഭാര്യയും കാമുകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇവര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 7.30 നാണ് മരത്തംകോട് പുതിയമാത്തൂര്‍ ചിറപുറത്തുള്ള വാടക ക്വാട്ടേഴ്‌സില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യയും കുടുംബാംഗങ്ങളും പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ മുഹമ്മദ് മുംതാബിന്‍റെ കഴുത്തില്‍ ചില അടയാളങ്ങള്‍ കണ്ടെത്തിൽ പൊലീസിന് സംശയം തോന്നിയിരുന്നു.

പോസ്റ്റ് മോര്‍ട്ടത്തിനു മുമ്പ് സര്‍ജനോട് പൊലീസ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. മുഹമ്മദിന്‍റെ കഴുത്തു ഞെരിച്ചിട്ടുണ്ടെന്നും മുഖവും വായയും പൊത്തിപ്പിടിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി. തുടര്‍ന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ഭാര്യയേയും കാമുകനേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്ന മുഹമ്മദ് മുംതാബും കുടുംബവും ബീഹാറില്‍ നിന്ന് എട്ടു വര്‍ഷം മുമ്പാണ് ജോലി തേടി തൃശൂരില്‍ എത്തുന്നത്. മദ്യപാനം പതിവായിരുന്ന മുഹമ്മദ് മുംതാബ് മിയാന്‍ വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ ഭാര്യ റോഷന്‍ കാത്തൂണ്‍ ബിഹാര്‍ സ്വദേശിയായ ഹസന്നാന്‍ എന്ന 38കാരനുമായി അടുപ്പത്തിലായി. ഇവർ പ്ലാൻ ചെയ്ത് മുഹമ്മദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുന്നംകുളം എ.സി.പി ഷാജു കെ.എബ്രഹാം, സി.ഐ. അനില്‍കുമാര്‍ ടി മേപ്പുള്ളി, എസ്.ഐ രോഹിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഡോഗ് സ്‌കോഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി 11 മണിക്ക് കൈവിലങ്ങ് ഊരി പോക്സോ കേസ് പ്രതി സ്റ്റേഷനിൽ നിന്ന് ചാടി, ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി പൊലീസ്
ഗൂഗിൾ പേയിൽ 3 ലക്ഷം, നേരിട്ട് 5 ലക്ഷം! സെര്‍ബിയയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടി, രഹസ്യമായി ബെംഗളൂരുവിൽ വിമാനമിറങ്ങി; പ്രതി പിടിയിൽ