കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ഒരാഴ്ച മാത്രം പരിചയമുള്ള ബസ് കണ്ടര്‍ക്കൊപ്പം യുവതി ഒളിച്ചോടി

Web Desk   | Asianet News
Published : Jan 28, 2020, 05:18 AM ISTUpdated : Jan 28, 2020, 05:21 AM IST
കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ഒരാഴ്ച മാത്രം പരിചയമുള്ള ബസ് കണ്ടര്‍ക്കൊപ്പം യുവതി ഒളിച്ചോടി

Synopsis

 11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ  ഉപേക്ഷിച്ചാണ് മൊബൈൽ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര‍്യ ബസ് കണ്ടക്ടറോടൊപ്പം ലിസ ഒളിച്ചോടിയത്.

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നൻ ജിനീഷ്(31), വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പിൽ ലിസ(23) എന്നിവരെ ആണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.   11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ് മൊബൈൽ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര‍്യ ബസ് കണ്ടക്ടറോടൊപ്പം ലിസ ഒളിച്ചോടിയത്.

ലിസയുടെ ഭർത്താവിന്റെ പരാതിയില്  കണ്ണൂർ ഇരിട്ടിയില് വച്ചാണ് ലിസയെയും  കാമുകൻ ജിനീഷിനെയും പൊലീസ് പിടികൂടിയത്. മമ്പാട് സ്വകാര‍്യ കമ്പനിയിലെ അക്കൗണ്ടന്‍റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് യാത്ര ചെയ്തിരുന്നത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് വഴിക്കടവ് സ്വദേശിയായ ഭർത്താവ് ഈ മാസം 24 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ‍്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി
സിസിടിവി ഉണ്ടായിട്ടും കാര്യമില്ല, വിളവെടുപ്പിന് തൊട്ടുമുമ്പ് മീനുകളെ കള്ളൻ കൊണ്ടുപോയി; മമ്മട്ടിക്കാനത്ത് വൻ മത്സ്യ മോഷണം