പാലക്കാട് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ

Published : Sep 21, 2026, 09:21 PM IST
Palakkad murder

Synopsis

കൊടുവായൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കെ മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു.

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. കൊടുവായൂർ പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന കെ മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മണികണ്ഠൻ എത്തിയപ്പോൾ ഭാര്യയുമായി വാക്കുത്തർക്കമുണ്ടായി. പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറം സ്വദേശി ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയത് ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ, പ്രതി ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് പിടിയിൽ
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എസി വോൾവോ ബസിലെ യാത്രക്കാരൻ എംഡിഎംഎയുമായി പിടിയിൽ