
തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തിയ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. അതിർത്തി ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കാട്ടാക്കട മണ്ണൂർക്കര സ്വദേശി വിപിൻ (25) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.339 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. ഇന്നലെ 8.40ഓടെ അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ എ.കെ രാജേഷിന്‍റെ നേതൃത്വത്തിൽ അന്തർ സംസ്ഥാന വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന വോൾവോ ബസിലാണ് വിപിൻ യാത്ര ചെയ്‌തിരുന്നത്. ഇതിൽ നിന്നാണ് രഹസ്യമായി കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ദിവസവും സമാന പരിശോധനയിൽ രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്‍റെ പിടിയിലായിരുന്നു. എൻഡിപിഎസ് ആക്ട് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ബി. പ്രസന്നൻ, അഭിലാഷ്,അഖിൽ, വനിത, സബിത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam