ഭാര്യ വിദേശത്ത് നഴ്സ്, നാട്ടിലുള്ള ഭർത്താവ് ലഹരിക്കടിമ, ഭാര്യയെ ഭീഷണിപ്പെടുത്താൻ മകളോട് അക്രമം, അറസ്റ്റ്

Published : Sep 08, 2024, 08:08 AM IST
ഭാര്യ വിദേശത്ത് നഴ്സ്, നാട്ടിലുള്ള ഭർത്താവ് ലഹരിക്കടിമ, ഭാര്യയെ ഭീഷണിപ്പെടുത്താൻ മകളോട് അക്രമം, അറസ്റ്റ്

Synopsis

അസഭ്യവർഷം നിറഞ്ഞ സന്ദേശത്തിന് വഴങ്ങി പണം നൽകാതെ വന്നതോടെയാണ് നാല് വയസ് മാത്രമുള്ള മകളുടെ കഴുത്തിൽ യുവാവ് വടിവാൾ വച്ചത്

തിരുവല്ല: വിദേശത്തുള്ള ഭാര്യയെ ഭീഷണിപ്പെടുത്താൻ സ്വന്തം മകളുടെ കഴുത്തിൽ വടിവാൾ വച്ച് അച്ഛന്റെ ഭീഷണി. ആവശ്യപ്പെട്ട പണം നൽകുന്നതിനായിരുന്നു വീഡിയോ കോളിലൂടെയുള്ള അതിക്രമം. പ്രവാസി നഴ്സിന്റെ ഇമെയിൽ പരാതിയിൽ തിരുവല്ല സ്വദേശിയായ ഭർത്താവിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താൻ നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 

ആവശ്യപ്പെട്ട പണം ഭാര്യ നൽകാത്തതിനേ തുടർന്നായിരുന്നു ഭീഷണി. തിരുവല്ല ഓതറ സ്വദേശി ജിൻസൺ ബിജു ആണ് അറസ്റ്റിൽ ആയത്. ഇ മെയിൽ വഴിയാണ് തിരുവല്ല പോലീസിന് പരാതി ലഭിക്കുന്നത്. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താൻ നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ചശേഷം വീഡിയോ കോൾ വിളിച്ചു. പണം അയച്ചു കൊടുക്കാത്തതിന് ആയിരുന്നു ഭീഷണി എന്ന പരാതിയിൽ പറയുന്നു.

ജിൻസൺ ബിജു കഴിഞ്ഞ ആഴ്ച  ഭാര്യയെ വിളിച്ചു 40000 രൂപ ആവശ്യപ്പെട്ടിരുന്നു. കൊടുക്കാതിരുന്നപ്പോൾ അസഭ്യ ശബ്ദ സന്ദേശം അയച്ചു. തുടർന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടെ വീഡിയോ കോൾ ചെയ്തശേഷം, നാലര വയസ്സുകാരിയുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി മുഴക്കുകയായിരുന്നു. കുട്ടിയുടെ വലതു വാരിയെല്ലിന്റെ ഭാഗത്ത് വടിവാൾ കൊണ്ട് പോറലേൽക്കുകയും ചെയ്തു. ഭയന്നു നിലവിളിക്കുന്ന കുഞ്ഞിന്റെ ദൃശ്യം മാതാപിതാക്കൾക്ക് വിദേശത്തുനിന്ന് ഭാര്യ അയച്ചുകൊടുത്തു. തുടർന്നാണ് പരാതി പൊലീസിൽ കിട്ടിയത്. വിശദമായ അന്വേഷണത്തിനോടുവിൽ ജിൻസനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തിരുവല്ല പൊലീസ് കേസ എടുത്തത്. പ്രതി ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം