കടുവ വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നു, പകല്‍ പോലും പുറത്തിറങ്ങാനാവുന്നില്ല; പ്രതിക്ഷേധവുമായി നാട്ടുകാര്‍

By Web TeamFirst Published Jan 9, 2021, 3:40 PM IST
Highlights

നാലു ദിവസത്തിനിടെ പത്തിലേറെ സ്ഥലങ്ങളിലാണ് നാട്ടുകാര്‍ കടുവയെ കണ്ടത്. ഇതുവരെ മുന്ന് വളര്‍ത്തുനായകളെ കടുവ  കടിച്ചു കൊന്നു. 

വയനാട്: പുല്‍പ്പള്ളി പാളക്കോല്ലി മരക്കടവ് പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കടുവ വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നതായി പരാതി. പകലും രാത്രിയിലും വിവിധയിടങ്ങളില്‍  കടുവയെ കണ്ടതോടെ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ്  നാട്ടുകാര്‍. പ്രതിക്ഷേധത്തെ തുടര്‍ന്ന്  വനംവകുപ്പ് കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

പാളക്കോല്ലി  മരകടവ് ഭാഗങ്ങളിലെ നാട്ടുകാര‍് ഇപ്പോള്‍ ഇങ്ങനെയാണ്. കൂട്ടമായി വനപാലകര്‍ക്കോപ്പം കടുവക്കുവേണ്ടി തെരച്ചില്‍ നടത്തുന്നു. നാലു ദിവസത്തിനിടെ പത്തിലേറെ സ്ഥലങ്ങളിലാണ് നാട്ടുകാര്‍ കടുവയെ കണ്ടത്. ഇതുവരെ മുന്ന് വളര്‍ത്തുനായകളെ കടുവ  കടിച്ചു കൊന്നു. 

കാല്‍പാടുകള്‍ കേന്ദ്രികരിച്ച് വനംവകുപ്പ് നടത്തിയ പരിശോധനയില്‍  ജനവാസികേന്ദ്രങ്ങളിലെത്തിയെത് കടുവയെന്ന്  സ്ഥിരികരിച്ചിട്ടുമുണ്ട്. കര്‍ണാടക നാഗര്‍ഹോള കടുവാ സങ്കേതത്തില്‍ നിന്നും  കബനി പുഴ കടന്ന് ഇവയയെത്തുന്നുവെന്നാണ് നിഗമനം.

കടുവയെ കബനി പുഴ കടത്തി കര്‍ണാടകയിലേക്ക് ഓടിച്ചുവിടാനാണ് വനംവകുപ്പിന‍്റെ നീക്കം. കൂടുവെച്ച് പിടികൂടാനുള്ള ശ്രമവും ആലോചിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലുള്ളവര്‍ ഒറ്റക്ക് പുറത്തിറങ്ങറുതെന്ന് വനപാലകര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

click me!