ബൈക്കിൽ പോകവേ കാട്ടുപന്നി പാഞ്ഞ് വന്നിടിച്ചു; 5 വയസുകാരനും മാതാപിതാക്കള്‍ക്കും പരിക്ക്

Published : Apr 04, 2024, 11:21 AM ISTUpdated : Apr 04, 2024, 11:24 AM IST
ബൈക്കിൽ പോകവേ കാട്ടുപന്നി പാഞ്ഞ് വന്നിടിച്ചു; 5 വയസുകാരനും മാതാപിതാക്കള്‍ക്കും പരിക്ക്

Synopsis

മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48), ഭാര്യ രമണി (34), മകൻ ഐപിൻ ദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. 

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കും മകനും പരിക്കേറ്റു. മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48), ഭാര്യ രമണി (34), മകൻ ഐപിൻ ദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. 

പന്നിക്കോട് - കണ്ണാടി റോഡിൽ തില്ലങ്കാടിനും പന്നിക്കോടിനും ഇടയിൽ വെച്ചാണ് അപകടം ഉണ്ടായത്. നെന്മാറയിലേക്ക് ബൈക്കിൽ പോകുമ്പോൾ പാഞ്ഞ് വന്ന കാട്ടുപന്നിയിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7. 30 നായിരുന്നു സംഭവം. അപകടത്തില്‍ രത്നാകരൻ്റെ ഇടത് കൈയിലെ എല്ല് പൊട്ടിയിട്ടുണ്ട്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആൻഡമാൻ കൊടും കാട്ടിൽ തൃക്കാക്കര പൊലീസിന്‍റെ വേട്ട, കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണവുമായി മുങ്ങിയ പ്രതികളെ അതിസാഹസിക നീക്കത്തിലൂടെ വലയിലാക്കി
മലയാറ്റൂരിലേക്ക് തീർഥാടക പ്രവാഹം, വിശുദ്ധവാരത്തിൽ വിശ്വാസികളുടെ ഒഴുക്ക്