വന്യജീവി ആക്രമണമല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് പരാതി; പാലക്കാട്ട് മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

Published : Aug 02, 2022, 06:43 PM ISTUpdated : Aug 02, 2022, 06:46 PM IST
 വന്യജീവി ആക്രമണമല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് പരാതി; പാലക്കാട്ട് മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

Synopsis

കാട്ടുപന്നി ആക്രമണത്തിൽ മരിച്ച മംഗലംഡാം  പറശ്ശേരി സ്വദേശി വേലായുധന്‍റെ മൃതദേഹവുമായാണ് നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയത്. അപകടത്തിൽ പരുക്കേറ്റ വേലായുധനെ ആശുപത്രിയിലെത്തിക്കാൻ വനം വകുപ്പ് വാഹനം വിട്ടു നൽകിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.    

പാലക്കാട്: പാലക്കാട് മംഗലംഡാമിന് സമീപം ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവം വനംവകുപ്പ്  സാധാരണ ബൈക്ക്  അപകടമാക്കി മാറ്റിയെന്നാരോപിച്ച് നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. കാട്ടുപന്നി ആക്രമണത്തിൽ മരിച്ച മംഗലംഡാം  പറശ്ശേരി സ്വദേശി വേലായുധന്‍റെ മൃതദേഹവുമായാണ് നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയത്. അപകടത്തിൽ പരുക്കേറ്റ വേലായുധനെ ആശുപത്രിയിലെത്തിക്കാൻ വനം വകുപ്പ് വാഹനം വിട്ടു നൽകിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.  

കഴിഞ്ഞ ഞായറാഴ്ചയാണ് വേലായുധൻ അപകടത്തിൽപെട്ടത്. ടാപ്പിംഗിന് പോകുമ്പോൾ മംഗലംഡാം ഫോറെസ്റ്റ് സ്റ്റേഷന് സമീപത്ത് വച്ച് കാട്ടുപന്നി ബൈക്കിൽ ഇടിച്ചാണ് വേലായുധൻ  തെറിച്ചു വീണത്.  തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേലായുധൻ നെന്മാറയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചു. എന്നാൽ കാട്ടുപന്നി ഇടിച്ചിട്ടില്ലെന്നും  കാട്ടുപന്നിയെ കണ്ട് ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ടാണ് അപകടമെന്നുമായിരുന്നു വനംവകുപ്പ് രേഖപ്പെടുത്തിയത്. ഇതോടെ വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കുള്ള ധനസഹായം വേലായുധന്‍റെ കുടുംബത്തിന് ലഭിക്കില്ലെന്ന അവസ്ഥ വന്നു. ഇതോടെയാണ് അപകട കാരണം കാട്ടുപന്നി ആക്രമണമാണെന്ന വിവരം മറച്ചു വച്ചെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചത്. 

Read Also: തൊണ്ടിമുതൽ കേസ് റദ്ദാക്കണം; ആന്‍റണി രാജു ഹൈക്കോടതിയില്‍

പ്രതിഷേധത്തിന് പിന്നാലെ, നെന്മാറ ഡി എഫ് ഒ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി.  ഡ്രൈവർ സ്ഥലത്തില്ലാത്തതുകൊണ്ടാണ് വാഹനം എടുക്കാൻ കഴിയാതിരുന്നതെന്ന് നെന്മാറ ഡിഎഫ്ഒ പറഞ്ഞു. കാട്ടുപന്നി ആക്രമണമാണെന്ന പരാതി പരിശോധിയ്ക്കുമെന്ന ഉറപ്പിന്മേൽ നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു. 

Read Also; മഴക്കെടുതിയില്‍ മരണം 12 ആയി; 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോരമേഖലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂന്നു പേരെ കാണാതായി.  രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പകൽ മധ്യകേരളത്തിൽ മഴ ശക്തമാകും. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നും കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ.മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. (വിശദമായി വായിക്കാം...)

Read Also: നിശബ്ദതയെ കഠിനാധ്വാനത്തിലുടെ മറികടന്ന പോസ്റ്റ് വുമൺ, വിസ്മയമായി മെറിൻ

PREV
Read more Articles on
click me!

Recommended Stories

സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ
കുടുംബ വീട്ടിൽ പോകുന്നതിനിടെ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണു, 3 വയസുകാരന് ദാരുണാന്ത്യം