കാട്ടു പന്നി വീട്ടിനുള്ളില്‍ക്കയറി, മുന്നിലെ ഗ്രില്‍ തകര്‍ത്തു! കഷ്ടിച്ച് രക്ഷപ്പെട്ട് കുടുംബം; വ്യാപക പരാതി

Published : Feb 12, 2025, 07:35 PM IST
കാട്ടു പന്നി വീട്ടിനുള്ളില്‍ക്കയറി, മുന്നിലെ ഗ്രില്‍ തകര്‍ത്തു! കഷ്ടിച്ച് രക്ഷപ്പെട്ട് കുടുംബം; വ്യാപക പരാതി

Synopsis

വീട്ടുകാർ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചതിനാൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. വേലഞ്ചിറ പടിഞ്ഞാറു ഭാഗത്തുവെച്ച് സൈക്കിൾ യാത്രക്കാരനു നേരെയും പാഞ്ഞടുത്തു.

കായംകുളം: കണ്ടല്ലൂരിൽ കാട്ടുപന്നി ആക്രമണം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പുല്ലുകുളങ്ങരയ്ക്ക് വടക്ക് ഏലിൽ രാധാകൃഷ്ണപിള്ളയുടെ വീടിന്റെ മുൻഭാഗത്തെ ചെറിയ ഗ്രില്ല് തകർത്ത് കാട്ടുപന്നി വീടിനുളളിൽ കയറി. വീട്ടുകാർ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചതിനാൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. വേലഞ്ചിറ പടിഞ്ഞാറു ഭാഗത്തുവെച്ച് സൈക്കിൾ യാത്രക്കാരനു നേരെയും പാഞ്ഞടുത്തു. ഇയാളും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രണ്ടു മാസം മുൻപ് രാത്രിയിൽ പലതവണ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് ഇരുചക്രവാഹന യാത്രക്കാർ രക്ഷപ്പെട്ടിരുന്നു. 

പുല്ലുകുളങ്ങര ആറാട്ടുകുളത്തിനു പടിഞ്ഞാറു ഭാഗത്തെ വീടുകളിലെ കൃഷികളും നശിപ്പിച്ചിരുന്നു. കാട്ടുപന്നി ഭീഷണി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

മനുഷ്യ-മൃ​ഗ സംഘർഷം: വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്: ജില്ലാ കളക്ടർക്ക് പണം കൈമാറും

പാതിവില തട്ടിപ്പ്; പദ്ധതിയുടെ മുഴുവൻ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് പ്രതി ആനന്ദകുമാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ