ബൈക്കിൽ യാത്ര ചെയ്യവെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി; യുവാവിന് ഗുരുതര പരിക്ക്

Published : Oct 13, 2024, 04:52 AM IST
ബൈക്കിൽ യാത്ര ചെയ്യവെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി; യുവാവിന് ഗുരുതര പരിക്ക്

Synopsis

പരിക്കേറ്റ യുവാവിനെ ആദ്യം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

പാലക്കാട്: മണ്ണാർക്കാട് മുക്കണ്ണത്ത് കാട്ടു പന്നിയിടിച്ച് ബൈക്ക് യാത്രികന് സാരമായി പരുക്കേറ്റു. കിളിരാനി സ്വദേശി മുഹമ്മദ് ആഷിക്കിനാണ് സാരമായി പരുക്കേറ്റത്.  ആഷിക്കിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെയാണ് കാട്ടുപന്നി ആഷിക്കിന്ഖെ ബൈക്കിനെ ഇടിച്ച് വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ പന്നി ചത്തു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും പന്നിയെ തുരത്താൻ വനം വകുപ്പ് ആത്മാർഥമായി ഇടപെടുന്നില്ല എന്നുമാണ് നാട്ടുകാരുടെ പരാതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം