കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മ മരിച്ചു

Published : Oct 12, 2024, 11:28 PM ISTUpdated : Oct 13, 2024, 12:03 AM IST
കണ്ണൂരിൽ പൊട്ടിവീണ  വൈദ്യുതകമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മ മരിച്ചു

Synopsis

കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ പറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലപ്പട്ടം സ്വദേശി തങ്കമണിയാണ് മരിച്ചത്. മരത്തിൽ ഉരഞ്ഞ് പറമ്പിൽ പൊട്ടി വീണുകിടന്നിരുന്ന വൈദ്യുത ലൈനിൽ അബദ്ധത്തിൽ തൊടുകയായിരുന്നു.

3 മാസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയിലും സമാനമായ ദുരന്തം നടന്നിരുന്നു. നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരനാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.  ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ബാബുവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.  

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു