അപ്രതീക്ഷിതമായി ന​ഗരത്തിൽ, വാഹനം ഇടിച്ചുതെറിപ്പിച്ചതോടെ ജീവന് വേണ്ടി മല്ലിട്ടു, ഒടുവിൽ ഒറ്റവെടിയില്‍ അവസാനിപ്പിച്ചു!

Published : Feb 21, 2026, 01:14 PM IST
wild boar

Synopsis

പരിക്കേറ്റ് അവശ നിലയിലായ പന്നിയെ ഉടന്‍ തന്നെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് സമീപത്തെ വൈദ്യുതി തൂണില്‍ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടു.

കോഴിക്കോട്: പട്ടാപ്പകല്‍ ജനത്തിരക്കുള്ള റോഡില്‍ ഇറങ്ങിയ കാട്ടുപന്നിക്ക് വാഹനമിടിച്ച് പരിക്കേറ്റു. കോഴിക്കോട് നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയിലാണ് അസാധാരണമായ സംഭവങ്ങള്‍ നടന്നത്. പിന്നീട് അധികൃതര്‍ സ്ഥലത്തെത്തി പന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയില്‍ കസ്തൂരിക്കുളം പെട്രോള്‍ പമ്പിന് സമീപത്തായാണ് അപകടം നടന്നത്. ജനത്തിരക്കുള്ള സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിയ കാട്ടുപന്നി റോഡില്‍ ഇറങ്ങിയപ്പോള്‍ ഇതുവഴി വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

പരിക്കേറ്റ് അവശ നിലയിലായ പന്നിയെ ഉടന്‍ തന്നെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് സമീപത്തെ വൈദ്യുതി തൂണില്‍ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. പിന്നീട് അരൂര്‍ സ്വദേശിയായ ഷൂട്ടര്‍ പ്രദീപിനെ എത്തിക്കുകയും 9.20ഓടെ അധികൃതരുടെ അനുമതിയോടെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. നാദാപുരം പൊലീസും സ്ഥലത്തെത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചങ്ങരംകുളത്ത് നവവധുവിന്റെ ദുരൂഹ മരണം; കേസെടുത്ത് പൊലീസ്; 20കാരി വിവാഹിതയായത് ആറ് മാസം മുൻപ്
പണിയെടുക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ അവിവാഹിതൻ്റെ അതിബുദ്ധി; കിട്ടിയ പണി തിരിച്ചുകൊടുത്ത് പൊലീസ്