
അഞ്ചൽ: കൊല്ലം ഏരൂരിൽ വന്യമൃഗ ശല്യത്തെ തുടർന്ന് കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയുടെ ജഡം പുറത്തെടുത്ത് ഇറച്ചിയാക്കി സംഭവത്തിൽ ഒരാൾ പിടിയിൽ. ഏരൂർ വിളക്കുപാറ സ്വദേശി ജോബിൻ ജോസഫാണ് വനംവകുപ്പിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ കറുപ്പയ്യ സുരേഷ് ഒളിവിലാണ്.
കൃഷി ചെയ്യാൻ കഴിയാത്ത വിധം കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് ഏരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പന്നിയെ വെടിവെച്ച് കൊന്നത്. വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ നിയമ പ്രകാരം തന്നെ ജഡം സംസ്കരിച്ചിരുന്നു. വിളക്കുപാറ സ്വദേശി ജോബിൻ ജോസഫ്, കറുപ്പയ്യ സുരേഷ് എന്നിവർ ചേർന്നാണ് പന്നിയുടെ ജഡം കുഴിച്ചു മൂടിയത്. തുടർന്ന് സ്ഥലത്ത് നിന്ന് എല്ലാവരും മടങ്ങി.
എന്നാൽ രാത്രിയോടെ ജോബിനും കറുപ്പയ്യ സുരേഷും ജഡം സംസ്കരിച്ച സ്ഥലത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് കുഴിച്ചുമൂടിയ ജഡം പുറത്തെടുത്ത് ഇറച്ചിയാക്കി പങ്കിട്ടു. സംഭവം അറിഞ്ഞ അഞ്ചൽ റെയിഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. പന്നിയുടെ അവശിഷ്ടങ്ങൾ മാത്രമാണ് കുഴിയിൽ ഉണ്ടായിരുന്നത്. ജോബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പന്നി ഇറച്ചി കണ്ടെത്തി. പ്രതിയെ പിന്നാലെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി കറുപ്പയ്യ സുരേഷ് ഒളിവിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam