
കോഴിക്കോട്: കോഴിക്കോട്ട് വന്യജീവി ശല്യം രൂക്ഷം. കാട്ടുപന്നി കാറിന്റെ അടിയിൽ കുടുങ്ങിയതോടെ കാറിന് പുറത്തിറങ്ങാനാകാതെ കുടുംബം കുടുങ്ങി. നാദാപുരം- പെരിങ്ങത്തൂർ ചേറ്റു വെട്ടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. കൊടുവള്ളി സ്വദേശികളായ കുടുംബമാണ് കാറിനുള്ളിൽ കുടുങ്ങിയത്. പൊലീസും, നാട്ടുകാരും, ഫയർഫോഴ്സും, വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മണിക്കൂറുകൾക്ക് ശേഷം കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു. കാറിനെ പന്നിക്കൂട്ടം മാറികടക്കുന്നതിടെയാണ് അപകടമുണ്ടായത്. പുറത്തിറങ്ങാൻ കഴിയാതായ കുടുംബം ഒരു മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിക്കിടന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam