
വടക്കഞ്ചേരി: പാലക്കാട് സിപിഎമ്മുമായി തെറ്റി നിൽക്കുന്ന കൂടുതൽ നേതാക്കൾ സിപിഎം വിമത കൂട്ടായ്മയുടെ ഭാഗമാകും. വിമതരുടെ ജില്ലാതല കൺവെൻഷനിൽ പങ്കെടുക്കുമെന്ന് വടക്കഞ്ചേരിയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ ബാലനും ഏരിയ കമ്മറ്റി അംഗം പി ഗംഗാധരനും അറിയിച്ചു. പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് പി.കെ.ശശി സഹകരിക്കുമെന്ന് പ്രതീക്ഷയിലാണ് വിമത കൂട്ടായ്മയുള്ളത്. അസംതൃപ്തരായ പാർട്ടി പ്രവർത്തകർ നല്ല പ്രായം മുഴുവൻ സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചവരെ കറിവേപ്പില പോലെ എടുത്തുകളയുന്ന നയത്തിനെതിരെയാണ് കൂട്ടായ്മയുടെ പ്രവർത്തനമെന്നാണ് അംഗങ്ങൾ പറയുന്നത്.
അസംതൃപ്തരെല്ലാവരും ചേർന്നാൽ പാലക്കാട് ജില്ലയിലെ നിലവിലെ നേതൃത്വത്തിനേക്കാൾ വലുതായിരിക്കും. വടക്കഞ്ചേരി മേഖലയിൽ പാർട്ടിയെ വളർത്താൻ ചെറുതല്ലാത്ത പങ്കുവഹിച്ചവരാണ് തങ്ങളെന്നും കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നത്. ആദ്യഘട്ടമായി കൂട്ടായ്മയായും പിന്നീട് പാർട്ടി രൂപീകരണത്തിനുമാണ് നീക്ക്. വിഭാഗീയത വളരെ ശക്തമായ മേഖലയാണ് വടക്കാഞ്ചേരി.കൊഴിഞ്ഞാംപാറ, ചിറ്റൂർ, ആലത്തൂർ മേഖലകളിൽ സിപിഎം വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ വിമതർക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
സിപിഎമ്മിൽ നിന്നും നടപടി നേരിട്ടവരുടെ കൂട്ടായ്മ അടുത്തദിവസം രൂപീകരിക്കുമ്പോൾ അവരോടൊപ്പം സഹകരിക്കാൻ തന്നെയാണ് വടക്കഞ്ചേരിയിലെ ഏരിയ സെക്രട്ടറി കെ ബാലനും ഏരിയ കമ്മറ്റി അംഗവുമായരുന്ന പി ഗംഗാധരനും തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം നിലവിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള സിപിഎമ്മിന്റെനടപടി നേരിട്ടവരും അസംതൃപ്തരായവരും വരുന്ന അഞ്ചാം തീയതി നടക്കുന്ന വിഭാഗീയതരായവരുടെ മീറ്റിങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam