അട്ടപ്പാടിയിൽ കാട്ടുപോത്ത് ആക്രമണം; യുവാവിന്റെ കാലിന് ​ഗുരുതരപരിക്ക്, ആശുപത്രിയിൽ

Published : Oct 13, 2024, 06:21 PM IST
അട്ടപ്പാടിയിൽ കാട്ടുപോത്ത് ആക്രമണം; യുവാവിന്റെ കാലിന് ​ഗുരുതരപരിക്ക്, ആശുപത്രിയിൽ

Synopsis

പാലക്കാട് അട്ടപ്പാടിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ യുവാവിന് പരിക്ക്. 

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ യുവാവിന് പരിക്ക്. വീട്ടിക്കുണ്ട് സ്വദേശി വെള്ളിങ്കിരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉച്ചയോടെയായിരുന്നു സംഭവം. കന്നുകാലികളെ  മേയ്ക്കുന്നതിനിടെ കാട്ടുപോത്ത് പാഞ്ഞ് വന്നു  ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടത്തറ ട്രൈബൽ സപെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മണ്ണാർക്കാട് മയിലാംപാടത്ത് വീട്ടിൽ വളർത്തുന്ന പശുവിന്റെ കുത്തേറ്റ് വീട്ടമ്മയ്ക്കും പരിക്കേറ്റു. പട്ടംതൊടിക്കുന്നിൽ തോരപ്പൻ തൊടി സാബിതയ്ക്കാണ് കുത്തേറ്റത്. കാലിന് പരിക്കേറ്റ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കല്യാണ സദ്യക്ക് പപ്പടം കിട്ടാത്തതിന് ഇത്തവണ അടി ബാലരാമപുരത്ത്, വരന്‍റെയും വധുവിന്‍റേയും ബന്ധുക്കൾ തമ്മിലടിച്ചു-VIRAL VIDEO
രണ്ടു ദിവസം വീട്ടിൽ ആളുണ്ടായിരുന്നില്ല, വീട്ടമ്മ തിരികെയെത്തിയപ്പോൾ കണ്ടത് വീടിന്റെ മുൻവാതിൽ തുറന്ന നിലയിൽ; 7 പവനും 7000 രൂപയും മോഷ്ടിച്ച നിലയിൽ