വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്

Published : May 20, 2022, 02:42 PM IST
  വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്

Synopsis

ബാബുവിന് ഇടത് നെഞ്ചിലാണ് കുത്തേറ്റത്. ഒരാഴ്ചയായി ഒരു ഒറ്റയാൻ കാട്ടുപോത്ത് വിതുര തേവിയോട് ഭാഗത്ത് റബ്ബർ തോട്ടത്തിൽ  തന്നെ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.   

തിരുവനന്തപുരം: വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്ക് പറ്റിയത്.

ഇന്ന് രാവിലെ 9 മണിക്ക് ബാബു  വീടിന്റെ മുന്നിൽ നിൽക്കുമ്പോള്‍ കാട്ടുപോത്ത് വന്ന് കുത്തുകയായിരുന്നു. ഉടൻ തന്നെ ബാബുവിനെ വിതുര താലൂക്കാശുപത്രിൽ പ്രഥമ ചികിത്സ നൽകിയ ശേഷം  അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  ബാബുവിന് ഇടത് നെഞ്ചിലാണ് കുത്തേറ്റത്. ഒരാഴ്ചയായി ഒരു ഒറ്റയാൻ കാട്ടുപോത്ത് വിതുര തേവിയോട് ഭാഗത്ത് റബ്ബർ തോട്ടത്തിൽ  തന്നെ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അറിയിപ്പുമായി എറണാകുളം മെഡിക്കൽ കോളേജ് : ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 14 വരെ നവജാത ശിശു തീവ്രപരിചരണ വിഭാഗം താൽകാലികമായി പ്രവർത്തിച്ചേക്കില്ല
വൈകുന്നേരം ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ അടിപിടികൂടി, അതും നടുറോട്ടിൽ; വെള്ളറടയിൽ ഗതാഗതം തടസം, രണ്ടു പേർക്കുമെതിരെ കേസെടുത്ത് പൊലീസ്