
കണ്ണൂർ: കണ്ണൂരിൽ ടാങ്കർ ലോറി ഇടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, മകളുടെ മകൻ ആഗ്നേയ് എന്നിവരാണ് മരിച്ചത്. പുതിയ തെരു ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇരുവരുടെയും മുകളിൽകൂടി ലോറി കയറിയിറങ്ങുകയായിരുന്നു.
ഉറങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം
ദുരൂഹസാഹചര്യത്തിൽ മരിച്ച പ്രവാസിയെ ആശുപത്രിയിലെത്തിച്ചത് യഹ്യ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം: ജിദ്ദയിൽനിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങൾ. മരിച്ച അട്ടപ്പാടി അഗളി സ്വദേശി അബ്ദുൾ ജലീലിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൾ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശി യഹ്യയാണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തി.
കാറിൽ ഇയാൾ അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വെള്ളക്കാറിലാണ് രാവിലെ അബ്ദുൾ ജലീലിനെ എത്തിച്ചത്. ഡ്രൈവിംഗ് സീറ്റിലായിരുന്നു യഹ്യ. ജലീലിനെ പിന്നിലെ സീറ്റിൽ കിടത്തിയിരിക്കുകയായിരുന്നു. ജലീലിന്റെ ശരീരമാകെ മദ്ദനമേറ്റ പാടുകളാണുള്ളത്. യഹ്യ ഒളിവിലാണ്. അബ്ദുൾ ജലീലിന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷമം പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam