കാട്ടാന ആക്രമണം; പരാതിയിൽ തിരയാനെത്തി ഫോറസ്റ്റ് ഓഫീസർ, മുളങ്കാട്ടിൽ മറഞ്ഞിരുന്ന ആനയുടെ ആക്രമണത്തിൽ പരിക്ക്

Published : Nov 18, 2024, 07:49 PM ISTUpdated : Nov 18, 2024, 08:15 PM IST
കാട്ടാന ആക്രമണം; പരാതിയിൽ തിരയാനെത്തി ഫോറസ്റ്റ് ഓഫീസർ, മുളങ്കാട്ടിൽ മറഞ്ഞിരുന്ന ആനയുടെ ആക്രമണത്തിൽ പരിക്ക്

Synopsis

വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വെള്ളി മുറ്റം ഏറമ്പാടം വനമേഖലയിൽ കാട്ടാനയെ തിരയുന്നതിനിടയിലാണ് മുളംകാട്ടിൽ മറഞ്ഞിരുന്ന കാട്ടാന ഹരീഷിനെ ആക്രമിച്ചത്. 

മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്കേറ്റു. കാഞ്ഞിരപ്പുഴ സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഹരീഷിനാണ് പരിക്കേറ്റത്. വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വെള്ളി മുറ്റം ഏറമ്പാടം വനമേഖലയിൽ കാട്ടാനയെ തിരയുന്നതിനിടയിലാണ് മുളംകാട്ടിൽ മറഞ്ഞിരുന്ന കാട്ടാന ഹരീഷിനെ ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ വീണ ഹരീഷിന് ഇടത് കാലിനും ഇടതു കണ്ണിനുമാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന ഈ മേഖലയിൽ കൃഷി നാശം വിതച്ചിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് വനപാലകർ തിരിച്ചിൽ നടത്തുന്നതിനിടയിലാണ് സംഭവമുണ്ടായത്. 

ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ വീടാക്രമിച്ച അതേസംഘം; കുറുമ്പിലാവ് സിപിഐ ഓഫീസ് തല്ലിത്തകര്‍ത്ത് ഗുണ്ടകൾ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി