
എറണാകുളം: കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ മുസ്ലിംപള്ളിക്ക് സമീപം ജനവാസ മേഖലയില്‍ രാത്രി കാട്ടാനക്കൂട്ടമിറങ്ങി. പ്രദേശത്ത് വാഴകൃഷി വ്യാപകമായ നശിപ്പിച്ചു. റബർ തോട്ടത്തിൽ കെട്ടിയിരുന്ന പള്ളിക്കാപറമ്പില്‍ ജോസഫിന്‍റെ രണ്ട് പോത്തുകളെ ആനകൾ ആക്രമിച്ചു. രാവിലെ പോത്തുകൾക്ക് വെള്ളം കൊടുക്കാൻ ഉടമയെത്തിയപ്പോഴാണ് തോട്ടത്തിൽ കെട്ടിയിരുന്ന ഒരു പോത്ത് ചത്തു കിടക്കുന്നത് കണ്ടത്.
മലയാറ്റൂർ വനമേഖലയിൽ ഉൾപ്പെടുന്ന കോട്ടപ്പാറ വനത്തിൽ നിന്നാണ് ഇവിടേക്ക് കാട്ടാന ഇറങ്ങുന്നത്. കാട്ടാന ആക്രമണം പതിവായത്തോടെ പ്രദേശ വാസികൾ ഭീതിയിലാണ്. കാട്ടാന ശല്യം തടയാൻ വൈദ്യൂത വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam