മൂന്നാറിൽ സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം; വാഹനത്തിന്‍റെ ചില്ല് തകർത്തു

Published : Feb 07, 2025, 11:02 PM IST
മൂന്നാറിൽ സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ  കാട്ടാന ആക്രമണം; വാഹനത്തിന്‍റെ ചില്ല് തകർത്തു

Synopsis

ആനയും വാഹനവും  മുഖാമുഖം വന്നപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് മൂന്നാർ ഡി എഫ് ഒ

ഇടുക്കി: മൂന്നാർ - മറയൂർ റോഡിൽ ഒമ്പതാം മൈലിൽ കാട്ടാന വാഹനം ആക്രമിച്ചു. സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനമാണ് ആക്രമിച്ചത്. വാഹനത്തിൻറെ ചില്ലുകൾ ഉൾപ്പെടെ തകർത്തു. 

ആന ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആർ ആർ ടി സംഘം പ്രദേശത്ത് നിരീക്ഷിക്കുന്നുണ്ടെന്നും ഗുരുതര പ്രശ്നങ്ങളില്ല എന്നും വനം വകുപ്പ് അറിയിച്ചു. ആനയും വാഹനവും  മുഖാമുഖം വന്നപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും മൂന്നാർ ഡി എഫ് ഒ പറഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു