
ഇടുക്കി: വന്യമ്യഗം ശല്യം രൂക്ഷമായതോടെ ക്യഷി ഉപേക്ഷിച്ച് പശുവിനെ വളര്‍ത്താന്‍ തുടങ്ങിയ കുടുംബത്തിന് ദുരിതമായി കാട്ടാനകള്‍. കൃഷി ഉപേക്ഷിച്ച് ഉപജീവനത്തിനായി പശുവിനെ വളര്‍ത്താന്‍ തുടങ്ങിയെങ്കിലും കാട്ടാന പശുവിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. മറയൂര്‍ കാന്തല്ലൂര്‍ ഗുഹനാഥപുരം സ്വദേശിനി വി. രമണിയുടെ പശുവാണ് കാട്ടനയുടെ ആക്രണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം നാലുണിയോടെ എത്തിയ കൊമ്പന്‍ കെട്ടിയിട്ടിരുന്ന കറുവപശുവിനെ ആക്രമിക്കുകയായിരുന്നു.
വീട്ടില്‍ രമണിയും പേരകുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. വര്‍ങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ച രമണി തങ്ങുലെ ഭൂമിയില്‍ പരുമ്പരാഗത ക്യഷി നടത്തിയാണ് ഉപജീനം നടത്തിയിരുന്നത്. എന്നാല്‍ കാട്ടാനകളുടെ ശല്യം വര്‍ദ്ധിച്ചതോടെ ക്യഷി പൂര്‍ണ്ണമായി ഉപേക്ഷിച്ചു. പകരം പശുക്കളെ വര്‍ത്താന്‍ ആരംഭിച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന പാല്‍ വിറ്റാണ് ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ കാലികളെയും വളര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് രമണി പറയുന്നു. കാട്ടുപോത്തും കാട്ടാനകളും എത്തുന്ന ക്യഷിയിടങ്ങള്‍ വരണ്ടുണങ്ങിയ നിലയിലാണ് ഉള്ളത്. വനംവകുപ്പിന്റെ നേത്യത്വത്തില്‍ വന്യമ്യഗങ്ങളെ തുരത്താന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അരുപത് വയസുകാരിയായ രമണിയുടെയും പേരക്കുട്ടികളുടെയും ജീവിതം ദുരിതത്തിലാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam