
ഇടുക്കി: മൂന്നാര്‍ ടൗണില്‍ നിന്ന് വിരണ്ടോടിയ കാട്ടാന എതിരെവന്ന ഓട്ടോ തല്ലിതകർത്തു. ചോലമല എസ്‌റ്റേറ്റിലെ പ്രജീഷിന്റെ ഓട്ടോയാണ് തകര്‍ത്തത്. വിരോണ്ടോടിയ കാട്ടാനയുടെ മുമ്പില്‍ അകപ്പെട്ട പ്രജീഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ചൊവ്വാാഴ്ച രാത്രി 8.30 ഓടെ മൂന്നാര്‍ ടൗണിലെത്തിയ പടയപ്പയെന്ന കാട്ടാനയെ വനപാലകര്‍ പടക്കം പൊട്ടിച്ച് മൂന്നാര്‍ - ഉടുമല്‍പ്പെട്ട അന്തസംസ്ഥാന പാതയിലേക്ക് വിരട്ടിയോടിച്ചിരുന്നു.
മൂന്നാര്‍ ടൗണില്‍ നിന്ന് വിരണ്ടോടിയ കാട്ടാന മൂന്നാര്‍ ഡിവൈഎസ്‍പി ബംഗ്ലാവിന് സപീപത്തുവെച്ച് എതിരെവന്ന ഓട്ടോ തല്ലിതകര്‍ക്കുകയായിരുന്നു. വാഹനത്തിനുള്ളില്‍ അകപ്പെട്ട ചോലമല സ്വദേശി പ്രജേഷ് തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. ഇയാളുടെ ഓട്ടോ പൂര്‍ണ്ണമായി തകര്‍ത്തശേഷമാണ് കാട്ടാന കാടുകയറിയത്. എസ്റ്റേറ്റുകളില്‍ നിന്ന് ശേഖരിക്കുന്ന പാല്‍ മൂന്നാറിലെ സൊസൈറ്റികളിലെത്തിച്ചാണ് പ്രജേഷ് കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ആന ഓട്ടോ തകര്‍ത്തതോടെ ഉപജീവനം നടത്താന്‍പോലും കഴിയാത്ത അവസ്ഥയാണ് ഇയാൾ. പ്രശ്‌നത്തില്‍ അധിക്തൃര്‍ ഇടപ്പെട്ട് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam