ഇടുക്കി മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

Published : Feb 12, 2023, 12:43 PM IST
ഇടുക്കി മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

Synopsis

പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നുപോകുമ്പോൾ തെന്നി കിണറ്റിൽ വീണതാണെന്നും ദുരൂഹത ഇല്ലെന്നുമാണ് വനംവകുപ്പ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. 

മാങ്കുളം: ഇടുക്കി മാങ്കുളം വലിയപാറകുടിയിൽ കാട്ടാനയെ കിണറ്റിൽ വീണ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. വലിയ പാറക്കുടി ആദിവാസി കോളനിക്ക് സമീപമാണ് കാട്ടാന കിണറ്റിൽ വീണത്.  പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നുപോകുമ്പോൾ തെന്നി കിണറ്റിൽ വീണതാണെന്നും ദുരൂഹത ഇല്ലെന്നുമാണ് വനംവകുപ്പ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. 

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഭീഷണിയായ അരിക്കൊമ്പനെന്ന ഒറ്റയാനെ പിടിച്ചു മാറ്റണമെന്ന റിപ്പോർട്ട്‌ വനംവകുപ്പ്  ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ആക്രമണകാരികളായ ചക്കകൊമ്പനെയും, മൊട്ടവാലനെയും പിടികൂടി റേഡിയോ കോളറും ഘടിപ്പിക്കാനുമാണ് റിപ്പോര്‍ട്ട് നി‍ർദ്ദേശിക്കുന്നത്. അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരിൽ നിന്നും ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലുള്ളവര്‍ക്ക് ഭീഷണി വര്‍ധിച്ചതിന് പിന്നാലെയാണ് ഇത്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമായി 301 കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനും ശുപാർശയുണ്ട്.

കടുവശല്യം രൂക്ഷമായ അമ്പലവയല്‍ അമ്പുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഒന്നാം തീയ്യതിയാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം.

പന്നിക്ക് വച്ച കെണിയില്‍ കുടുങ്ങി കടുവ ചത്തു, കാപ്പി ചെടിയടക്കം കസ്റ്റഡിയില്‍

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ