'ഗണപതി ഓകെയാണ്', എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ സുഖം പ്രാപിക്കുന്നു 

Published : Mar 15, 2024, 03:23 PM IST
'ഗണപതി ഓകെയാണ്', എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ സുഖം പ്രാപിക്കുന്നു 

Synopsis

തീറ്റയെടുക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ടെന്ന്  ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് സംഘം അറിയിച്ചു.

തൃശൂർ : അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തില്‍ കഴിഞ്ഞ ദിവസം അവശനിലയില്‍ കണ്ടെത്തിയ ഗണപതിയെന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടുകൊമ്പന്‍ സുഖം പ്രാപിച്ചു വരുന്നതായി വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കാടു കയറിയ ആന ഇന്നലെ രാത്രി തിരിച്ച് റബ്ബര്‍, എണ്ണപ്പന തോട്ടത്തിലെത്തി. തീറ്റയെടുക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ടെന്ന്  ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് സംഘം അറിയിച്ചു. പിന്നാലെ ആന തോട്ടത്തില്‍ നില്‍ക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടു ദിവസം മുമ്പാണ് ഗണപതിയെ എരണ്ടക്കെട്ട് ലക്ഷണങ്ങളോടെ എണ്ണപ്പനത്തോട്ടത്തില്‍ കണ്ടെത്തിയത്. 

 

 

 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി