
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ക്ഷേത്രം ഭാഗികമായി തകർന്നു. വെറ്റിലപ്പാറ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രമാണ് ഭാഗികമായി തകർന്നത്. ഇന്നലെ രാത്രിയിലാണ് കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് എത്തിയത്. തൊട്ടടുത്തുള്ള തൊഴിലാളികളുടെ വീടും ആനക്കൂട്ടം തകർത്തു. ഇന്ന് വെളുപ്പിനാണ് ആനക്കൂട്ടം കാടുകയറിയത്. ക്ഷേത്രത്തിലെ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഭാഗത്ത് ഒഴികെ മുഴുവൻ വാതിലുകളും ആന തകർത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam