
ഏഴാറ്റുമുഖം: അതിരപ്പിള്ളി റേഞ്ചിലെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ മറ്റൊരു കാട്ടാനയെക്കൂടി പരിക്കേറ്റ് കണ്ടതായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. ഡിസംബർ അവസാനമെടുത്ത ചിത്രങ്ങളും വിഡിയോയും പങ്കുവച്ചാണ് കെഎസ്എഫ്‍ഇ ഉദ്യേഗസ്ഥൻ കൂടിയായ എൻ വൈ മനേഷിന്റെ അവകാശവാദം. മസ്തകത്തിൽ മുറിവേറ്റ നിലയിലാണ് കാട്ടാനയെ കണ്ടത്. ആനകൾ തമ്മിൽ കൊമ്പു കോർക്കുമ്പോൾ ഉണ്ടായതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള മുറിവാണ് ഇതെന്നാണ് സംശയിക്കുന്നതെന്നാണ് മനേഷ് വിശദമാക്കുന്നത്.
മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി, മയക്കുവെടിവെച്ചു, ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് ആന
വനംവകുപ്പ് അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചിരുന്നു. ഇപ്പോൾ കാണുന്ന ആനയുടേതിൽനിന്നും വ്യത്യസ്തമായി ത്രികോണാകൃതിയിലാണ് പരിക്ക് കണ്ടതെന്നും മനേഷ് വിശദമാക്കുന്നു. പൊതുവേ ശാന്തനായികണ്ട ആന അസ്വസ്ഥതമൂലം ചെളിവാരി മുറിവിൽ തേക്കുന്നതും കണ്ടിരുന്നു. ചിത്രമെടുക്കുന്ന സമയത്ത് ഇതൊരു വലിയ സംഭവമായി തോന്നിയിരുന്നില്ലെന്നാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും കെഎസ്എഫ്‍ഇ ഉദ്യേഗസ്ഥനുമായ എന്‍ വൈ മനേഷ് വിശദമാക്കുന്നത്. ഡിസംബർ അവസാന വാരമായിരുന്നു ഈ ആനയുടെ ചിത്രമെടുത്തത്.
ചിത്രത്തിന് കടപ്പാട് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും കെഎസ്എഫ്‍ഇ ഉദ്യേഗസ്ഥനുമായ എന്‍ വൈ മനേഷ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam