അറുപതില്‍പ്പരം ചിത്രങ്ങളുമായി വന്യജീവി ഫോട്ടോഗ്രഫി പ്രദര്‍ശനം ആരംഭിച്ചു

By Web TeamFirst Published Apr 10, 2021, 4:56 PM IST
Highlights

ഫോട്ടോ പ്രദര്‍ശനം ഏപ്രില്‍ 13 വരെ എല്ലാദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. 

തിരുവനന്തപുരം: മുപ്പതോളം ഫോട്ടോഗ്രാഫേഴ്‌സിന്റെ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 60ല്‍പ്പരം ചിത്രങ്ങളുമായി വന്യജീവി ഫോട്ടോഗ്രഫി പ്രദര്‍ശനം ആരംഭിച്ചു. അഗസ്ത്യ നേച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മ്യൂസിയം വളപ്പിനകത്തുള്ള കെസിഎസ് പണിക്കര്‍ ആര്‍ട്ട് ഗ്യാലറിയിലാണ്  'വൈല്‍ഡ് ഫ്രെയിംസ്' എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം നടക്കുന്നത്.

ഫോട്ടോ പ്രദര്‍ശനം ഏപ്രില്‍ 13 വരെ എല്ലാദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. സംസ്ഥാന വനം വന്യജീവി വകുപ്പ് മേധാവി ശ്രീ പി. കെ കേശവന്‍ ഐഎഫ്എസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എഫ്ഐബി ഡയറക്ടര്‍ ജ്യോതി കെ.എസ് അദ്ധ്യക്ഷത വഹിച്ചു. അഗസ്ത്യ നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ്റ് ശ്രീ. പി. മധുസൂദനന്‍ സ്വാഗതം ആശംസിച്ചു.  ശ്രീ. നിശാന്ത് നീലായി കൃതജ്ഞത നിര്‍വഹിച്ചു.

click me!