കടയിലേക്ക് കയറാതിരിക്കാൻ ഷട്ടറിട്ടു; വഴുതിവീണ് യുവതിക്ക് പരിക്ക്, തലയിൽ 6 സ്റ്റിച്ച്, വയനാട്ടില്‍ കാട്ടുപന്നി

Published : Mar 07, 2025, 03:25 PM IST
കടയിലേക്ക് കയറാതിരിക്കാൻ ഷട്ടറിട്ടു; വഴുതിവീണ് യുവതിക്ക് പരിക്ക്, തലയിൽ 6 സ്റ്റിച്ച്, വയനാട്ടില്‍ കാട്ടുപന്നി

Synopsis

കാട്ടുപന്നികള്‍ ഓഫീസിലേക്ക് ഓടിക്കയറുന്നത് തടയാൻ ശ്രമിക്കവെ വഴുതി വീണ് സ്ത്രീക്ക് പരിക്കേറ്റു. 

കൽപറ്റ: കാട്ടുപന്നികള്‍ ഓഫീസിലേക്ക് ഓടിക്കയറുന്നത് തടയാൻ ശ്രമിക്കവെ വഴുതി വീണ് സ്ത്രീക്ക് പരിക്കേറ്റു. വയനാട് കുമ്പറ്റയില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കുമ്പറ്റ മില്‍ക്ക് സൊസൈറ്റി ജീവനക്കാരി റസിയക്കാണ് പരിക്കേറ്റത്.  റോഡിലേക്ക്  കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ സ്ഥാപനത്തിലേക്ക് ഓടിക്കയറുന്നത് തടയാൻ റസിയ ഷട്ടർ ഇടാൻ ശ്രമിക്കുമ്പോൾ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവിന് ആറ് സ്റ്റിച്ച് ഇടേണ്ടി വന്നു.

കണ്ണൂരിലും കാട്ടുപന്നി ആക്രമണം

കണ്ണൂരിലെ കാട്ടുപന്നി ആക്രമണത്തിലും ഒരാൾക്ക് പരിക്കേറ്റു.  കുറ്റൂർ വെള്ളരിയാനം സ്വദേശി ജയചന്ദ്രനാണ് പരിക്കേറ്റത്. കാലിനു ഗുരുതര പരിക്കേറ്റ ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റബ്ബർ ടാപ്പിങ്ങിനിടെ ഇന്ന് രാവിലെ ആയിരുന്നു അക്രമണം. 

>

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു