
മലപ്പുറം: കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് പരിക്ക്. മലപ്പുറം മമ്പാട് സ്വദേശി ഷഹബാസിന് സാരമായി പരിക്കേറ്റു. മമ്പാട് ഓടായിക്കലിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അതേസമയം, കൊല്ലം ജില്ലയിലെ ചടയമംഗലം പോരേടം മേഖലകളിൽ പട്ടാപ്പകലും പന്നിശല്യം രൂക്ഷമായതിന്‍റെ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. കച്ചവട സ്ഥാപനങ്ങളിലടക്കം കൂട്ടത്തോടെയാണ് കാട്ടു പന്നികൾ എത്തുന്നത്.
ഇന്നലെ ചടയമംഗലത്തെ കടയിലെത്തിയ കാട്ടുപന്നിക്കൂട്ടത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പട്ടാപ്പകലാണ് കൂട്ടത്തോടെ കാട്ടുപന്നികൾ ചടയമംഗലത്തെ കടയിലെത്തിയത്. ജീവനക്കാർ ഭയത്തോടെ ഓടിയോളിക്കുകയായിരുന്നു. എന്നാൽ കടയ്ക്ക് പുറത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി കാട്ടുപന്നികളെ തുരത്തി.
കൂട്ടത്തിലൊരാൾ കാട്ടുപന്നിയെ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. കാട്ടുപന്നികൾ പുറത്തേക്കോടിയതോടെയാണ് ജീവനക്കാർക്ക് ആശ്വാസമായത്. കാട്ടുപന്നിയാക്രമണം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam