പണി നടക്കുന്ന വീട്ടിൽ വയറിങ് ചെയ്തതടക്കമുള്ള വയര്‍ മിസിങ്; കാമറ നോക്കിയപ്പോൾ കണ്ടത്, വീട് വെളുപ്പിച്ച കള്ളനെ

Published : Dec 17, 2024, 12:05 AM IST
പണി നടക്കുന്ന വീട്ടിൽ വയറിങ് ചെയ്തതടക്കമുള്ള വയര്‍ മിസിങ്; കാമറ നോക്കിയപ്പോൾ കണ്ടത്, വീട് വെളുപ്പിച്ച കള്ളനെ

Synopsis

നിര്‍മാണത്തിലിരുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍

സുല്‍ത്താന്‍ബത്തേരി (നൂല്‍പ്പുഴ): നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലവയല്‍ കോട്ടപറമ്പില്‍ വീട്ടില്‍ കെപി സഹദ്(24)നെയാണ് നൂല്‍പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോളിയാടിയിലുള്ള വീട്ടില്‍ നിന്നുമാണ് ഡിസംബര്‍ പതിനൊന്നിന് ഇയാള്‍ രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന വയറുകള്‍ മോഷ്ടിച്ചത്. 

വീട്ടില്‍ സൂക്ഷിച്ച വയറുകളും വയറിങ് ചെയ്ത് വെച്ച വയറുകളും ഇയാള്‍ കവര്‍ന്നു. തുടര്‍ന്ന് വയറിന്റെ പ്ലാസ്റ്റിക് ആവരണം കത്തിച്ചു കളഞ്ഞ ശേഷം കോപ്പര്‍ എടുത്ത് കടയില്‍ വില്‍ക്കുകയായിരുന്നു. സംഭവം നടന്ന വീട്ടില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയുടെ സഹായത്തോടെയാണ് മോഷ്ടാവിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. എസ് ഐ ഇ.കെ. സന്തോഷ്‌കുമാര്‍, എ.എസ്.ഐ ഷിനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ  അനു ജോസ്, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

കാണാതാകുന്നത് യമഹ ബൈക്കുകൾ മാത്രം, എസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം, യുവാക്കൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു