
ഭര്‍ത്താവ് മരിച്ചത് അറിയാതെ ഭാര്യ മൃതദേഹത്തിനൊപ്പം(Spending days with dead body unaware of death) കഴിഞ്ഞത് ദിവസങ്ങള്‍. അടൂരിലാണ് (Adoor)സംഭവം. 76 കാരനായ പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാനാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചത്. ഫിലിപ്പോസും ഭാര്യ അല്‍ഫോന്‍സയും മാത്രമായിരുന്നു വീട്ടില്‍ താമസമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന് സുഖമില്ലാതെ കിടക്കുകയാണെന്ന് അല്‍ഫോന്‍സ പറയുകയായിരുന്നു. അയല്‍വാസിയാണ് വിവരം പുനലൂരിലുള്ള ഇവരുടെ മകളെ അറിയിക്കുന്നത്. മകളുടെ നിര്‍ദ്ദേശമനുസരിച്ച് ഫിലിപ്പോസിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി കൊച്ചുമകന്‍ ആംബുലന്‍സുമായി എത്തുമ്പോഴാണ് ഗൃഹനാഥന്‍ മരിച്ച വിവരം അറിയുന്നത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. അല്‍ഫോന്‍സ മാനസിക നില തെറ്റിയ രീതിയിലാണ് സംസാരിക്കുന്നത്. ഫിലിപ്പോസിന്‍റെ മരണകാരണം വ്യക്തമല്ല. മക്കള്‍ സജി സാം, ഷീജ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam