ആറ് മാസത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ചു; എംഡിഎംഎയും എക്സ്റ്റസി ഗുളികകളും പിടികൂടിയ കേസിൽ പ്രതിയ യുവതി പിടിയിൽ

Published : Oct 22, 2026, 10:33 PM IST
Arrest

Synopsis

കാക്കനാട് ലഹരിമരുന്ന് കേസിൽ ആറുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി നീതുവിനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലയിലെ വാടകവീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. 181 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്ത കേസിലെ മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചി: കാക്കനാട്ടെ ലഹരി മരുന്ന് കടത്ത് കേസിൽ ആറ് മാസത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതി പിടിയിൽ. പത്തനംതിട്ട മുത്തൂർ മുളക്കൽ വീട്ടിൽ നീതുവി(38)നെയാണ് തൃക്കാക്കര പൊലീസ് തിരുവല്ലയിൽനിന്ന് അറസ്റ്റ് ചെയ്തത്. 181 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്ത കേസിലാണ് നീതുവിന്റെ അറസ്റ്റ്.

കേസിലെ ഒന്നാം പ്രതിയായ കെവിൻ ബി മാത്യുവിനെ ഏപ്രിൽ 18ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ടും മൂന്നും പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയായ വിഷ്ണുവിനെ ഒക്ടോബർ ഒന്നിന് അന്വേഷണ സംഘം പിടികൂടിയതോടെയാണ് നീതുവിനായുള്ള തിരച്ചിൽ ശക്തമാക്കിയത്.

തമിഴ്നാട്ടിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുമായി ഒളിത്താവളങ്ങൾ മാറിമാറി താമസിച്ചു വരികയായിരുന്നു നീതുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നീതു തിരുവല്ലയിൽ വാടക വീടെടുത്ത് രഹസ്യമായി താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നീതുവിനെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തലസ്ഥാനത്തെ ക്ഷേത്രങ്ങളിൽ കവർച്ച; സിസിടിവി ദൃശ‍്യങ്ങളിൽ കുടുങ്ങിയ മോഷ്ടാക്കൾ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും പിടിയിൽ
എസി ഓണാക്കിയപ്പോള്‍ തണുപ്പില്ല; എയര്‍ കണ്ടീഷണറുകളിലെ കോപ്പര്‍ റോഡുകളും വയറും മോഷ്ടിച്ചയാൾ പിടിയിൽ