തലശ്ശേരി കുടുംബകോടതിയിൽ നാടകീയ രംഗങ്ങൾ, വിവാഹമോചന കേസിൽ ഭാര്യയുടെ അഭിഭാഷകയെ തല്ലി ഭർത്താവ്; പൊലീസെത്തി പിടികൂടി

Published : May 19, 2026, 07:35 PM IST
Court FIGHT

Synopsis

തലശ്ശേരി കുടുംബ കോടതിയിൽ വിവാഹമോചനക്കേസിന്റെ കൗൺസിലിംഗിനിടെ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റു. ഭാര്യയുടെ അഭിഭാഷകയായ അഡ്വ. സോണിയയെ ഭർത്താവ് ദിവാകരൻ മർദ്ദിക്കുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പരിക്കേറ്റ അഭിഭാഷകയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു

കണ്ണൂർ: തലശ്ശേരി കുടുംബ കോടതിയിൽ വിവാഹമോചനക്കേസിന്റെ കൗൺസിലിംഗിനിടെ വനിതാ അഭിഭാഷകയ്ക്ക് എതിർകക്ഷിയുടെ മർദ്ദനമേറ്റു. വിളക്കോട്ടൂർ സ്വദേശിയായ ദിവാകരനാണ് അഭിഭാഷകയായ അഡ്വ. സോണിയയെ മർദ്ദിച്ചത്. ദിവാകരനും ഭാര്യയും തമ്മിൽ വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് മർദ്ദനം. ദിവാകരന്റെ ഭാര്യയുടെ അഭിഭാഷകയാണ് സോണിയ. പരിക്കേറ്റ സോണിയയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ദിവാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭൂരിപക്ഷവും ഔദ്യോഗിക വാഹനത്തിനും ഒരേ നമ്പർ, വി ഡി സതീശൻ മന്ത്രിസഭയിലെ 'സർപ്രൈസ് ബേബി'ക്കും സർപ്രൈസ്
പണിയെടുത്തവർ പൊരി വെയിലത്ത്, സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ നേതാക്കൾക്കൊപ്പം റിനി ആൻ ജോർജ്ജ്, രൂക്ഷ വിമർശനവുമായി അണികൾ