സഹോദരിയെ വഴക്ക് പറഞ്ഞതിലെ ദേഷ്യം, മകന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

Published : May 19, 2026, 06:07 PM IST
father killed

Synopsis

പാലക്കാട് ചിറ്റിലഞ്ചേരിയിൽ മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. സഹോദരിയെ വഴക്കു പറഞ്ഞതിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വധശ്രമ കേസിൽ റിമാൻഡിലുള്ള മകൻ സുനിൽ, കൈക്കോട്ട് ഉപയോഗിച്ചാണ് അച്ഛൻ മുത്തുവിനെ ആക്രമിച്ചത്.

പാലക്കാട്: മകന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി മുത്തു (75) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 13 ന് പകൽ 11 മണിക്കായിരുന്നു ആക്രമണം. സഹോദരിയെ അച്ഛൻ വഴക്കു പറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെയാണ് മകൻ സുനിൽ അച്ഛനെ കൈക്കോട്ട് കൊണ്ട് വെട്ടിയത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വധശ്രമ കേസിൽ സുനിൽ റിമാൻഡിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച് സിപിഎം നേതാവ്, ലൈംഗികാതിക്രമം; പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി
അമിത വേഗത്തിൽ ഇടിച്ച് കയറിയത് വൈദ്യുതി പോസ്റ്റിലേക്ക്, ബംപറും നമ്പർ പ്ലേറ്റും അടക്കം റോഡിൽ വീണു, ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി