മാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍

Published : Sep 14, 2021, 11:15 PM IST
മാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍

Synopsis

വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നുമായാണ് മൂവര്‍ സംഘം പിടിയിലായത്.  

കല്‍പ്പറ്റ: മാരക മയക്കുമരുന്നുകളുമായി യുവതിയും യുവാക്കളും അറസ്റ്റില്‍. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ യദുകൃഷ്ണന്‍(25), ശ്രുതി എസ് എന്‍(25) എന്നിവരും കോഴിക്കോട് സ്വദേശി നൗഷാദ് പി ടി എന്നയാളുമാണ് പിടിയിലായത്. 

വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നുമായാണ് മൂവര്‍ സംഘം പിടിയിലായത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 


 

PREV
click me!

Recommended Stories

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ