
തിരുവനന്തപുരം: വർക്കലയിലെ വിനോദസഞ്ചാരകേന്ദ്രമായ പാപനാശത്ത് നിയന്ത്രണം തെറ്റിയ ട്രാവലർ വാൻ കടയുടെ മുന്നിൽ ഇരിക്കുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ടു. വഴിയരികിൽ നിന്നയാൾക്കും പരിക്കേറ്റു. അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ച കോഴഞ്ചേരി സ്വദേശിയായ ഡ്രൈവറെ പൊലീസ് പിന്തുടർന്ന് പിടികൂടി. പരവൂർ കലയ്ക്കോട് സ്വദേശി നിഷ 35 , മകൾ സാന്ദ്ര 8 , മകൻ സച്ചിൻ 12 , വർക്കല സ്വദേശി സത്യൻ 56 എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
നിഷയും മക്കളും ബലിതർപ്പണത്തിനായാണ് വർക്കലയിൽ എത്തിയതത്. രാവിലെ 10.15 ഓടെയാണ് അപകടം നടന്നത്. കോഴഞ്ചേരിയിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളെ ഇറക്കിയ ശേഷം കുന്നിൻ മുകളിലെ റോഡിൽ നിന്നും അമിത വേഗതയിൽ വന്ന വാഹനം നിയന്ത്രണം തെറ്റി വഴിവക്കിൽ കടയുടെ അരികിൽ വിശമിക്കുകയായിരുന്ന അമ്മയെയും മക്കളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഒഴിഞ്ഞു മാറാൻ കഴിയാതെ കടയുടെ സമീപത്തെ അരമതിലിനും വാഹനത്തിനും ഇടയിൽ എട്ടു വയസ്സുള്ള കുട്ടി ഞെരുങ്ങുകയും ചെയ്തു. അപകടം കണ്ട് നാട്ടുകാരാണ് ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിക്ക് കണ്ണിന്റെ ഭാഗത്തും നെറ്റിയിലും ചതവും പരിക്കുമുണ്ട്. അമ്മയും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ നാട്ടുകാരനായ സത്യൻ 56 എന്ന ആളുടെ കാൽ മുട്ടിനും പരിക്കേറ്റിട്ടുണ്ട്. വാഹനം അമിത വേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Read More : കുടിക്കാൻ വെള്ളമില്ല, പക്ഷേ റോഡിൽ ഒഴുക്കാനുണ്ട്; പൈപ്പ് പൊട്ടിയിട്ട് 2 മാസം, തിരിഞ്ഞ് നോക്കാതെ ഉദ്യോഗസ്ഥർ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam