ലേണേഴ്സ് ലൈസൻസ് എടുക്കാൻ ആലത്തൂര്‍ ആര്‍ടി ഓഫീസിലേക്ക് വന്നത് സ്കൂട്ടി ഓടിച്ചുകൊണ്ട്; യുവതിക്കും ഭര്‍ത്താവിനും 5000 രൂപ പിഴ

Published : Jun 24, 2026, 02:23 AM IST
Learner's License

Synopsis

ആലത്തൂരിൽ ലേണേഴ്സ് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ ഇരുചക്രവാഹനം ഓടിച്ചെത്തിയ യുവതിയെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് യുവതിക്കും വാഹനം നൽകിയതിന് ഭർത്താവിനും 5000 രൂപ വീതം പിഴ ചുമത്തി.

പാലക്കാട്: ആലത്തൂരിൽ ലേണേഴ്സ‌് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ മോട്ടോർവാഹന ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചുവന്ന യുവതി കുടുങ്ങി. യുവതിക്കും വാഹനയുടമയായ ഭർത്താവിനും ആലത്തൂർ സബ് ആര്‍ടിഒ ഓഫീസ് 5000 രൂപവീതം പിഴ ചുമത്തി.

ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിനുമാണ് പിഴയിട്ടത്. പരീക്ഷാകേന്ദ്രത്തിലേക്ക് ഇവർ വാഹനം ഓടിച്ചുവരുന്നത് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. 1988 ലെ മോട്ടോർവാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോയിന്റ് ആര്‍ടിഒ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലഹരി ഇടപാട് പ്രതീക്ഷിച്ചാണ് കായംകുളം പൊലീസ് നിധീഷിന്റെ വീട്ടിൽ എത്തിയത്, പക്ഷെ കണ്ടെത്തിയത് കോടികൾ വിലയുള്ള ആംബര്‍ഗ്രിസ്
പാലക്കാട്ടെ കെഎസ്ആര്‍ടിസി ബസ് കള്ളൻ പിടിയിൽ; മോഷണത്തിന് പിന്നിൽ വിചിത്ര കാരണം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വിലപ്പെട്ട ഉപദേശവും