
തൃശൂർ: ഇരിങ്ങാലക്കുട തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യുവതി ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ (31), വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38)എന്നിവരാണ് അറസ്റ്റിലായത്. യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിലുന്നു.
2025 ജനുവരി 22നാണ് യുവാവ് ആത്മഹത്യചെയ്തത്. യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭർത്താവായ ജീവൻ, അഖിലയുടെ സഹോദരൻ അനൂപ് എന്നിവർ ജനുവരി 22 ന് രാത്രി 08.45 മണിയോടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടിൽ കയറി വന്ന് ബഹളം ഉണ്ടാക്കുകയും യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ഫോൺ ബലമായി പിടിച്ച് വാങ്ങി കൊണ്ട് പോവുകയും വിവാഹം മുടക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന് അന്വേഷണത്തിൽ കണ്ടെത്തിയിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ ദിനേശ് കുമാർ.പി.ആർ, ക്ലീറ്റസ്. സി.എം, സതീശൻ, എ.എസ്.ഐ. മെഹറുന്നീസ,സി.പി.ഒ മാരായ അർജുൻ, തെസ്നി ജോസ്, വിനീത്, കിഷോർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam