
ഇടുക്കി: ഭർത്താവിനെ ഉപേക്ഷിച്ച് കുട്ടികളുമായി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് പോണ്ടിച്ചേരിയിൽ നിന്നും പിടികൂടി. മൂന്നാർ പള്ളിവാസൽ സ്വദേശി ധനപ്രിയ (28)നെയാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മൂന്നാർ പോലീസ് പിടികൂടിയത്. 2017 നവംബർ മാസമാണ് സംഭവം നടന്നത്. കുട്ടികൾക്ക് അസുഖമാണെന്ന് പറഞ്ഞാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും ധനപ്രിയ പള്ളിവാസലിൽ അമ്മയുടെ വീട്ടിലേക്ക് പോയത്. തുടർന്ന് അയൽവാസിയായ സിദഷ്കുമാർ (23) നൊപ്പം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.
ഭാര്യയെ കണ്ടെത്തിതരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് മൂന്നാർ പോലീസിൽ പരാതിനൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം പോലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നതിടെയാണ് ഇരുവരെയും പോണ്ടുച്ചേരിയിൽ നിന്നും പിടികൂടിയത്.
ധനപ്രിയ തയ്യലിനും, സദീഷ് കുമാർ തൊട്ടടുത്ത പച്ചക്കറി കടയിലും ജോലി ചെയ്യുകയായിരുന്നു. മക്കൾ സമീപത്തെ സർക്കാർ സ്കൂളിലാണ് പഠിച്ചിരുന്നത്. പെൺകുട്ടിയെ വ്യാഴാഴ്ച ഹൈക്കോടതിയിലും സദീഷിനെ ദേവികുളം കോടതിയിലും ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam