രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ വന്നിറങ്ങിയ യുവാവും യുവതിയും ലഹരിയുമായി പിടിയിൽ

Published : Feb 16, 2025, 02:33 PM IST
രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ വന്നിറങ്ങിയ യുവാവും യുവതിയും ലഹരിയുമായി പിടിയിൽ

Synopsis

വർക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരാണ് ലഹരി ശേഖരവുമായി പിടിയിലായത്. ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ വന്നിറങ്ങിയ ഇവർ രണ്ട് പേരെയും ഡാൻസാഫ് ടീം തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.

തിരുവനന്തരം: തിരുവനന്തരം കല്ലമ്പലത്ത് ലഹരി ശേഖരവുമായി യുവാവും യുവതിയും പിടിയിൽ. വർക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരാണ് ലഹരി ശേഖരവുമായി പിടിയിലായത്. ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ വന്നിറങ്ങിയ ഇവർ രണ്ട് പേരെയും ഡാൻസാഫ് ടീം തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. പ്രതികളെ കല്ലമ്പലം പൊലീസിന് കൈമാറി. തുടർനടപടികളുമായി കല്ലമ്പലം പൊലീസ് സ്ഥലത്തുണ്ട്. 

 ജില്ലാ റൂറൽ ഡാൻസാഫ് ടീം ലഹരി ശേഖരവുമായി വർക്കല സ്വദേശികളായ യുവതിയെയും യുവാവിനെയും പിടികൂടിയത്. ഇവർ ബാംഗ്ലൂരിൽ നിന്നും വന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇവരുടെ കയ്യിലുണ്ടായിരുന്ന ലഹരി ശേഖരത്തിന്റെ അളവ് തൂക്കം നിശ്ചയിച്ചിട്ടില്ല. ഇവർ വില്പനയ്ക്കായി ലഹരി ശേഖരം കേരളത്തിൽ എത്തിച്ചതാണോ അതോ മറ്റാർക്കെങ്കിലും കൈമാറുന്നതിന് വേണ്ടി കൊണ്ടുവന്നതാണോ എന്നുള്ള കാര്യങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. ഇപ്പോൾ പിടിയിലായ വർക്കല താന്നിമൂട് സ്വദേശിയായ ദീപു മുൻപും സമാനമായ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

Also Read: ബസ് സ്റ്റാൻഡ് പരിസരത്ത് ട്രോളി ബാഗുമായി രണ്ട് പേര്‍, പൊലീസിന് സംശയം; പരിശോധനയിൽ പിടികൂടിയത് 20 കിലോ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു
ബൂത്ത് കെട്ടുന്നതിനെ ചൊല്ലി സിപിഎം-കോൺഗ്രസ് സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു