പർദ ധരിച്ചെത്തി, സ്വർണമെന്ന് ഉറപ്പാക്കി; ബ്യൂട്ടീഷ്യന്‍റ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിച്ചു, അറസ്റ്റ്

Published : Jul 31, 2023, 04:21 PM ISTUpdated : Jul 31, 2023, 04:22 PM IST
പർദ ധരിച്ചെത്തി, സ്വർണമെന്ന് ഉറപ്പാക്കി; ബ്യൂട്ടീഷ്യന്‍റ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിച്ചു, അറസ്റ്റ്

Synopsis

പാർലർ ജീവനക്കാരിയായ ആനാട് വടക്കേല മൈലമൂട് വീട്ടിൽ ശ്രീക്കൂട്ടിയോട് സൗഹൃദം കൂടിയ യുവതി അവരുടെ കഴുത്തിൽ കിടന്ന മാല പിടിച്ചുനോക്കുകയും സ്വർണമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതി പിടിയിൽ. തൊളിക്കോട്‌ പണ്ടാരവിളാകം തോട്ടരികത്തുവീട്ടിൽ മാലിനി (46) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. നെടുമങ്ങാട് ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ബ്ലൂബെറി എന്ന ബ്യൂട്ടിപാർലറിൽ ആണ് മോഷണ ശ്രമം നടന്നത്.

പർദയും മുഖാവരണവും ധരിച്ചെത്തിയ മാലിനി മുടി മിനുക്കണമെന്നും പണം നാത്തൂന്റെ കൈയിലാണെന്നും ജീവനക്കാരിയോട് പറഞ്ഞു. തുടർന്ന് ബന്ധുവിനെ കാത്തിരിക്കുന്ന രീതിയിൽ മാലിനി ബ്യൂട്ടി പാർലറിലിരുന്നു. ഇതിനിടയിൽ പാർലർ ജീവനക്കാരിയായ ആനാട് വടക്കേല മൈലമൂട് വീട്ടിൽ ശ്രീക്കൂട്ടിയോട് സൗഹൃദം കൂടിയ യുവതി അവരുടെ കഴുത്തിൽ കിടന്ന മാല പിടിച്ചുനോക്കുകയും സ്വർണമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

ബ്യൂട്ടി പാർലറിലുണ്ടായിരുന്ന കസ്റ്റമേഴ്സ് പോയി കഴിഞ്ഞ് പരിസരത്തൊക്കെ ആളൊഴിഞ്ഞ സമയം നോക്കി മാലിനി ശ്രീകുട്ടിയുടെ കണ്ണിൽ മുളക്പൊടി എറിയുകയും മാല പൊട്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തു. മുഖത്ത് മുളക് പൊടി വീണതോടെ നിലവിളിച്ചുകൊണ്ട് ശ്രീക്കുട്ടി പാർലറിന്റെ മുൻവശത്തെ ഗ്ലാസ് ഡോർ തകർത്തുകൊണ്ട് പുറത്തേക്ക് ചാടി. ഇതോടെ ബഹളം കേട്ട് ഓടിയെത്തിയ സമീപത്തെ കടകളിലെ ആളുകള്‍ മാലിനിയെ തടഞ്ഞുവെച്ചു. തുടർന്ന് പൊലീസിനെ വിളിച്ച് വരുത്തി കൈമാറുകയായിരുന്നു.

Read More :  'മൂന്ന് വെടിയുണ്ടകള്‍, ശരീരം വെട്ടിനുറുക്കി'; കാണാതായ ക്രിപ്‌റ്റോ കോടീശ്വരന്‍റെ മൃതദേഹം ചുവന്ന സ്യൂട്ട്‌കേസിൽ

PREV
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം