തൃശൂരിൽ പള്ളി പെരുന്നാളിനെത്തിയ സ്ത്രീ ഒന്നര വയസുകാരന്‍റെ മാല പൊട്ടിച്ച് ഓടി; നാട്ടുകാർ വളഞ്ഞിട്ട് പിടിച്ചു

Published : Nov 13, 2022, 07:03 PM ISTUpdated : Nov 17, 2022, 11:54 PM IST
തൃശൂരിൽ പള്ളി പെരുന്നാളിനെത്തിയ സ്ത്രീ ഒന്നര വയസുകാരന്‍റെ മാല പൊട്ടിച്ച് ഓടി; നാട്ടുകാർ വളഞ്ഞിട്ട് പിടിച്ചു

Synopsis

പൊള്ളാച്ചി മാസാനിയമ്മൻ കോവിൽ സ്വദേശിനി കാർത്തിക എന്ന് വിളിപ്പേരുള്ള നഗ്മ (45) ആണ് പിടിയിൽ ആയത്

തൃശൂർ: തൃശൂരിലെ മാളയിൽ പള്ളി പെരുന്നാളിനിടെ മോഷണ ശ്രമം നടത്തിയ സ്ത്രീ പിടിയിൽ. പള്ളി പെരുന്നാളിന് വീട്ടുകാർക്കൊപ്പമെത്തിയ ഒന്നര വയസ്സുകാരന്‍റെ മാല പൊട്ടിച്ച് ഓടിയ സ്ത്രിയെയാണ് നാട്ടുകാർ പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ ഇവരെ പിന്നീട് പൊലീസിൽ ഏൽപ്പിച്ചു. പൊള്ളാച്ചി മാസാനിയമ്മൻ കോവിൽ സ്വദേശിനി കാർത്തിക എന്ന് വിളിപ്പേരുള്ള നഗ്മ (45) ആണ് പിടിയിൽ ആയത്. പള്ളിപ്പുറം സ്വദേശി ജീജോയുടെ ഒന്നര വയസുള്ള മകന്‍റെ മാലയാണ് മോഷ്ടിച്ചത്. നഗ്മയുടെ അറസ്റ്റ് മാള പൊലീസ് രേഖപ്പെടുത്തി.

പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ ഒളിവിൽ തന്നെ, ഇരുട്ടിൽ തപ്പി പൊലീസ്

അതേസമയം തിരുവനന്തപുരത്ത് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ സ്ത്രീയടങ്ങുന്ന സംഘത്തെ പൊലീസ് പിടികൂടി എന്നതാണ്. മൂന്നംഗ സംഘത്തെ വിളപ്പില്‍ശാല പൊലീസാണ് പിടികൂടിയത്. വെള്ളറട വെള്ളാര്‍ തോട്ടിന്‍കര പുത്തന്‍ വീട്ടില്‍ വിഷ്ണു ( 29 ) , മുട്ടത്തറ കമലേശ്വരം തോട്ടം വീട്ടില്‍ മുഹമ്മദ് ജിജാസ് ( 35 ) , കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് കവാലീശ്വരം പുത്തന്‍ വീട്ടില്‍ ഉഷ ( 43 ) എന്നിവരാണ് വിളപ്പിൽ ശാല പൊലീസിന്‍റെ പിടിയിലായത്. വിളപ്പില്‍ശാല പടവന്‍കോട് മുസ്‌ലിം ജമാഅത്തിലെ കാണിക്ക വഞ്ചിയാണ് ഇവ‍ർ മോഷ്ടിച്ചത്. മൂന്ന് പ്രതികളും ചേർന്ന് ഇരുമ്പുകമ്പി ഉപയോഗിച്ച് കാണിക്ക വഞ്ചി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 6 മണിക്കായിരുന്നു ഇവർ മോഷണം നടത്തിയത്. കാണിക്ക വഞ്ചിയിൽ നിന്ന് 2500 രൂപയാണ് പ്രതികള്‍ കവര്‍ന്നതെന്നാണ് വ്യക്തമാകുന്നത്. മൂവരും നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പുറ്റുമ്മേല്‍ക്കോണത്തെ പാല്‍ സൊസൈറ്റിയുടെ സമീപം വാടകക്ക് താമസിച്ചശേഷമായിരുന്നു ഇവർ മോഷണം നടത്തിവന്നിരുന്നത്. കാട്ടാക്കട ഡി വൈ എസ് പി എസ്. അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതികളെ കാട്ടാക്കട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

കാണിക്കവഞ്ചി മോഷണം; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു